Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ കേസ് വാദം കേള്‍ക്കല്‍ 26 ന്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ബോംബ്സ്ഫോടന കേസിലെ വാദം കേള്‍ക്കല്‍ ഫിബ്രവരി 26 തിങ്കളാഴ്ചയിലേക്ക് മാറ്റി . ഫിബ്രവരി 19 തിങ്കളാഴ്ച പ്രത്യേകകോടതി ജഡ്ജി എ. തനികാചലമാണ് വാദം കേള്‍ക്കല്‍ ഫിബ്രവരി 26 ലേക്ക് മാറ്റിയത്.

തിങ്കളാഴ്ച കേസ് വാദത്തിനെടുത്തപ്പോള്‍ പ്രതികളായ പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി, അല്‍ ഉമ നേതാവ് കമാല്‍ പാഷ എന്നിവര്‍ ഉള്‍പ്പെടെ എല്ലാ പ്രതികളേയും കനത്ത സുരക്ഷാസന്നാഹത്തോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഒമ്പതു പ്രതികള്‍ക്കായി തമിഴ്നാട് സര്‍ക്കാരിന്റെ നിയമസഹായ സെല്‍ മൂന്ന് അഭിഭാഷകരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1998 ല്‍ കോയമ്പത്തൂരില്‍ നടന്ന അതിശക്തമായ ബോംബ്സ്ഫോടന പരമ്പര 60 ല്‍ അധികം പേരെ കൊലപ്പെടുത്തുകയും 200 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+