കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ക്കുള്ള സഹായം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച

  • By Staff
Google Oneindia Malayalam News

ദില്ലി: ഭീകരരെ സഹായിക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനുമായി സന്ധിസംഭാഷണത്തിന് ഇന്ത്യതയ്യാറുള്ളൂ എന്ന് രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ .

ഫിബ്രവരി 19 തിങ്കളാഴ്ച പാര്‍ലമെന്റ് ബജറ്റ്സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഭീകരരുടെ തോക്കുകളെയും ബോംബുകളെയും സംസാരിക്കാന്‍ അനുവദിക്കുന്നിടത്തോളം കാലം ഇന്ത്യയുമായി സന്ധിസംഭാഷണം തുടങ്ങാനുള്ള പാകിസ്ഥാന്റെ മോഹം നടക്കുകയില്ല. അര്‍ത്ഥവത്തായ ഒരു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കാന്‍ അനുകൂലമായ അന്തരീക്ഷം ഒരുക്കിയാല്‍ ഇന്ത്യയും പൂര്‍ണ്ണമനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

കശ്മീരില്‍ മനുഷ്യത്വത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിന് പാകിസ്ഥാന്‍ ഉത്തരവാദിയാണ്. മതത്തിന്റെ വികൃതമായ ഹാസ്യാനുകരണമാണിത്. ഒട്ടേറെ നിഷ്കളങ്കര്‍ ജിഹാദിന്റെ പേരില്‍ കപടവേഷമണിയിപ്പിച്ച് മൃഗീയപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കപ്പെടുന്നുണ്ട്. ദിവസവും ജിഹാദിന്റെ പേരില്‍ അത്തരം നിരവധി പേര്‍ മരിച്ചുവീഴുന്നു.

പാകിസ്ഥാന്റെ മണ്ണില്‍ രൂപംകൊണ്ട ഇന്ത്യാവിരുദ്ധ പ്രചാരണത്തിനും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനും അധികകാലം ആയുസ്സില്ല. ഇപ്പോള്‍ കശ്മീരിലെ തീവ്രവാദം അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കീഴ്പെട്ടുകൊണ്ടിരിക്കുകയാണ്.കശ്മീരില്‍ ജനാധിപത്യ പ്രവര്‍ത്തനത്തിനുള്ള സാധ്യത വിപുലമായിരിക്കുകയാണിപ്പോള്‍. അക്രമത്തെ തള്ളിപ്പറയുന്ന ഏതു ഗ്രൂപ്പുമായും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X