കച്ചില്‍ ഭൂചലനം നിലയ്ക്കുന്നില്ല
ദില്ലി: ഫിബ്രവരി 26ന്റെ ഭൂചലനം നാശം വിതച്ച ഗുജറാത്തിലെ കച്ച് മേഖലയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനം ഫിബ്രവരി 19 തിങ്കളാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്.
ബച്ചാവു ജില്ലയുടെ വടക്ക്-വടക്കുകിഴക്കന്‍ മേഖലയില്‍ 30 കിലോമീറ്റര്‍ മാറി ഉണ്ടായ ഭൂചലനം തിങ്കളാഴ്ച രാവിലെ 7.61നാണ് അനുഭവപ്പെട്ടതെന്ന് ദില്ലിയിലെ ഭൗമഗവേഷണ വിഭാഗം അറിയിച്ചു. നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഫിബ്രവരി 26ന്റെ ഭൂചലനത്തിനു ശേഷം നൂറുകണക്കിന് ചെറുചലനങ്ങള്‍ കച്ച് മേഖലയില്‍ ഉണ്ടായിട്ടുണ്ട്. വന്‍ഭൂചലനത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതരാകാത്ത ജനങ്ങള്‍ ഇതുമൂലം വീടുകളിലേക്ക് തിരിച്ചുപോകാന്‍ മടി കാണിക്കുകയാണ്.












Click it and Unblock the Notifications