പാക് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചു
ജമ്മു: രണ്ട് പാകിസ്ഥാനി യുദ്ധവിമാനങ്ങള്‍ ഫിബ്രവരി 19 തിങ്കളാഴ്ച ഇന്ത്യന്‍ വ്യോമാതിര്‍ത്തി അതിക്രമിച്ചതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു .
ജമ്മുകശ്മീരിലെ ചംബ് മേഖലയില്‍ വച്ചാണ് ഉച്ചതിരിഞ്ഞ് 2.30 ന് വിമാനങ്ങള്‍ അതിര്‍ത്തിരേഖ ലംഘിച്ചതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. വിമാനങ്ങള്‍ക്കു നേരെ സൈനികര്‍ നിറയൊഴിച്ചതിനെ തുടര്‍ന്ന് വിമാനങ്ങള്‍ മടങ്ങിപ്പോവുകയായിരുന്നു.
ഇന്ത്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷം ഇത് ആദ്യമായാണ് പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചുകടക്കുന്നത്.












Click it and Unblock the Notifications