എയ്ഡ്സ് ബാധിതര്‍ ഒരു ലക്ഷത്തോളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷത്തോളം എയ്ഡ്സ് ബാധിതര്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി വി.സി. കബീര്‍.
ഫിബ്രവരി 19 തിങ്കളാഴ്ച മന്ത്രി നിയമസഭയെ അറിയിച്ചതാണിത്. 70,000 നും ഒരു ലക്ഷത്തിനുമിടയില്‍ എയ്ഡ്സ് ബാധിതര്‍ സംസ്ഥാനത്തുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഗര്‍ഭിണികളിലെ എയ്ഡ്സ് ബാധയും സംസ്ഥാനത്ത് കൂടുതലാണ്. ആയിരം ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ എയ്ഡ്സ് ബാധയുണ്ട്.
തൊഴില്‍ തേടി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും വിദേശങ്ങളിലേയ്ക്കും പോയവരിലാണ് എയ്ഡ്സ് ബാധ കൂടുതലായി കാണുന്നത്. സംസ്ഥാനത്തെ ലൈംഗികത്തൊഴിലാളികളില്‍ അഞ്ചു ശതമാനം പേരും എയ്ഡ്സ് ബാധിതരാണ്.












Click it and Unblock the Notifications