കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണത്തിനു വേണ്ടി കൊന്നത് സ്നേഹിച്ചവരെ

  • By Staff
Google Oneindia Malayalam News

ആലുവ: പണത്തിനു വേണ്ടിയുള്ള പരാക്രമത്തില്‍ ആന്റണി വകവരുത്തിയത് മകനെപ്പോലെ തന്നെ സ്നേഹിച്ച വൃദ്ധയെയും നിമിഷങ്ങള്‍ക്കു മുമ്പ് ഭക്ഷണം വിളമ്പിക്കൊടുത്ത സഹോദരിയെയും.

ആലുവയില്‍ അഗസ്റിന്‍ മാഞ്ഞൂരാനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത ആന്റണി കൊല്ലപ്പെട്ട ക്ലാരയ്ക്ക് സ്വന്തം മകനെപ്പോലെയായിരുന്നു. കൊച്ചുറാണിയ്ക്ക് കൂടപ്പിറപ്പിനെ പോലെയും. കൊല്ലപ്പെട്ട അഗസ്റിന്റെ വല്ല്യപ്പന്റെ സഹോദരന്റെ മകന്‍ ആഗസ്തിയുടെ മകനാണ് ആന്റണി. ആന്റണിയുടെ അതേ പ്രായത്തില്‍ അഗസ്റിന് ജാക്സണ്‍ എന്നൊരു സഹോദരനുണ്ടായിരുന്നു.

ജാക്സണ്‍ മരിച്ചതിനെ തുടര്‍ന്ന് ആന്റണിയോട് ക്ലാര അതീവവാത്സല്യം പ്രകടിപ്പിച്ചിരുന്നു. വീട്ടില്‍ ആന്റണിക്ക് ഏറെ സ്വാതന്ത്യ്രമുണ്ടായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇയാളെ ക്ലാരയും കൊച്ചുറാണിയും സഹായിക്കാറുണ്ടായിരുന്നു.സമീപകാലത്ത് ആന്റണി വല്ലപ്പോഴുമേ അഗസ്റിന്റെ വീട്ടില്‍ വന്നിരുന്നുള്ളുവെന്ന് അഗസ്റിന്റെ സഹോദരന്‍ ജോര്‍ജ്ജ് പറഞ്ഞു.

പത്രവില്പനയില്‍ തുടങ്ങി ഡ്രൈവിംഗും സെക്യൂരിറ്റി ജോലിയുമുള്‍പെടെ പലരംഗത്തും പയറ്റിയ ശേഷം ആലുവ നഗരസഭയില്‍ താല്ക്കാലിക ഡ്രൈവറായി പ്രവര്‍ത്തിക്കുകയായിരുന്നു ആന്റണി. ഇതിനിടയിലാണ് വിദേശത്തേക്ക് പോകാന്‍ അവസരമൊത്തത്. ആന്റണിയും കൊച്ചുറാണിയും സഹോദരങ്ങളെപ്പോലെ പെരുമാറിയിരുന്നത് കൊണ്ടാണ് വിദേശത്തേക്ക് പോകാന്‍ കൊച്ചുറാണിയോട് ആന്റണി സഹായമഭ്യര്‍ത്ഥിച്ചതെന്ന് പറയപ്പെടുന്നു.

ആന്റണിയെ പൂര്‍ണ്ണവിശ്വാസമുള്ളത് കൊണ്ടാണ് ഇയാള്‍ വീട്ടിലിരിക്കുമ്പോള്‍ അഗസ്റിന്‍ സിനിമയ്ക്ക് പോയതും ആന്റണിയും കൊച്ചുറാണിയും സംസാരിച്ചിരിക്കുമ്പോള്‍ ക്ലാര ഉറങ്ങാന്‍ പോയതും. ആന്റണിക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോഴും സംസാരിച്ചിരിക്കുമ്പോഴും താന്‍ അയാളുടെ കോടാലിക്കിരയാകാന്‍ പോകുകയാണെന്ന് കൊച്ചുറാണി ചിന്തിച്ചിരിക്കില്ല. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ച അഗസ്റിന്റെ സഹോദരന്‍ ജോര്‍ജ്ജിന്റെ വീട്ടിലെത്തി ആന്റണി അഞ്ച് മണിക്കൂറോളം തങ്ങിയിരുന്നു.

ഇന്നലെ അറസ്റിന് ശേഷം ആലുവയിലെ റൂറല്‍ എസ് പി ഓഫീസില്‍ കൊണ്ടുവന്ന ആന്റണി ആകെ തകര്‍ന്ന നിലയില്‍ കാണപ്പെട്ടു. ക്യാമറഫ്ലാഷുകള്‍ മിന്നിയപ്പോള്‍ അയാള്‍ കരയുന്നത് കാണാമായിരുന്നു. തന്റെ ഭര്‍ത്താവ് ഇങ്ങിനെയൊരു ക്രൂരത ചെയ്യില്ലെന്ന് ആന്റണിയുടെ ഭാര്യ ജെമ്മ അലമുറയിട്ടു പറയുന്നു.

ഇന്നലെ രാവിലെ ആന്റണിയുടെ അയല്‍വീട്ടില്‍ ടെലഫോണില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ആന്റണി കുറ്റം സമ്മതിച്ചതായി അവരെ അറിയിച്ചു. അയല്‍വാസികള്‍ ഇക്കാര്യം പറഞ്ഞത് മുതല്‍ ജെമ്മ നിലവിളിക്കുകയായിരുന്നു. ആന്റണിക്ക് നാലുവയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X