Get Updates
Get notified of breaking news, exclusive insights, and must-see stories!

നായനാര്‍സര്‍ക്കാരിനെ ആറടി മണ്ണില്‍ കുഴിച്ചുമൂടും

തിരുവല്ല: നായനാര്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിനെ ആറടി മണ്ണില്‍ കുഴിച്ചു മൂടിയതിനു ശേഷമേ കേരള മോചനയാത്രയ്ക്ക് അവസാനമുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി. പത്തനം തിട്ടയിലെത്തിയ യാത്രയ്ക്ക് ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാജയ ഭീതി പൂണ്ട നീക്കങ്ങളാണ് ഇടതുമുന്നണി കേന്ദ്രങ്ങളില്‍ നടക്കുന്നത്. തോല്‍വി ഉറപ്പായ സൈന്യാധിപന്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് നായനാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് - ആന്റണി പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ആദ്യം ശ്രമിക്കുക. കേരളത്തിലെ വിദ്യാഭ്യാസനയത്തില്‍ സമൂലമായ മാറ്റം വരുത്തുമെന്ന് പ്ലസ് ടു-എഞ്ചിനീയറിംഗ് കോളേജ് വിവാദത്തെ പരാമര്‍ശിച്ചുകൊണ്ട് ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+