നാദാപുരം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: നാദാപുരം സംഭവത്തെക്കുറിച്ചുളള അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നാദാപുരത്ത് അക്രമസംഭവങ്ങള്‍ മൂലം ജനജീവിതം ദുസ്സഹമായെന്നും അക്രമികളെ അറസ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് പി. കെ.കെ. ബാവ, കെ. ബാബു, തോമസ് ചാഴിക്കാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫിബ്രവരി 19 തിങ്കളാഴ്ച അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്.
നാദാപുരത്ത് പൊലീസ് നിഷ്പക്ഷമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുമെന്നും ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വ്യക്തമാക്കി. മാനഭംഗശ്രമ കേസിലെ ആറു പേരുള്‍പ്പെടെ 458 പേരെ അറസ്റു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെതുടര്‍ന്ന് സ്പീക്കര്‍ എം. വിജയകുമാര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
തുടര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് ജി. കാര്‍ത്തികേയന്‍, എ.വി. അബ്ദുള്‍ റഹ്മാന്‍ ഹാജി, തോമസ് ചാഴിക്കാടന്‍, ജോണി നെല്ലൂര്‍, ബാബുദിവാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.












Click it and Unblock the Notifications