Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം യുഡിഎഫിനെ സഹായിക്കും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാനുള്ള സാഹചര്യമുണ്ടായാല്‍ സിപിഎം യുഡിഎഫിന് വോട്ട് നല്‍കുമെന്ന സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.കുഞ്ഞിരാമന്റെ പ്രസ്താവന സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍.

സിപിഎം പുലര്‍ത്തുന്ന രാഷ്ട്രീയസദാചാരമില്ലായ്മയ്ക്ക് തെളിവാണ് ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം ഫിബ്രവരി 19 തിങ്കളാഴ്ച എറണാകുളം ഗസ്റ്ഹൗസില്‍ ഇന്ത്യാഇന്‍ഫോ മലയാളത്തോട് പറഞ്ഞു.

സിപിഎം കാസര്‍കോട് ജില്ലാ നേതൃത്വത്തിന്റെ മാത്രം നിലപാടായി ഇത് കണക്കിലെടുക്കാന്‍ കഴിയില്ല. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം വൃത്തികേടുകള്‍ കാട്ടിയിട്ടുണ്ട്. കോണ്‍ഗ്രസിനെ സഹായിക്കുകയാണ് സിപിഎമ്മിന്റെ നയമെങ്കില്‍ പ്രത്യേക പേരും കൊടിയും നിലനിര്‍ത്തേണ്ട കാര്യമില്ല. പാര്‍ട്ടി പിരിച്ചുവിട്ട് കോണ്‍ഗ്രസില്‍ ലയിക്കുകയാണ് വേണ്ടത്.

മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഇടതുമുന്നണി സിപിഎമ്മിനു നല്‍കിയിട്ടുള്ള സീറ്റല്ല. സിപിഐയാണ് ഇവിടെ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കുന്നതിലൂടെ ഘടകകക്ഷികളെ പിന്നില്‍ നിന്നും കുത്തുന്ന രാഷ്ട്രീയ വ്യഭിചാരത്തിനാണ് സിപിഎം മുതിരുന്നത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാന്നിധ്യം കേരള നിയമസഭയില്‍ ഉറപ്പാക്കുമെന്നും പത്മനാഭന്‍ പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനുള്ള സംസ്ഥാനതല നേതൃയോഗം ചൊവാഴ്ച കൊച്ചിയിലെ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടക്കും. ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നും ആരൊക്കെ സ്ഥാനാര്‍ഥികളാകണമെന്നും ഈ യോഗത്തില്‍ തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+