സിപിഎം-ലീഗ് സംഘട്ടനം ജയിലിലേക്കും
കണ്ണൂര്‍: സിപിഎമ്മും മുസ്ലിം ലീഗും തമ്മിലുള്ള യുദ്ധം ജയിലിലേക്കും നീളുന്നു. ഫിബ്രവരി 18 ഞായറാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയതില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
അസീസ് (20), രതീശന്‍ (20), രാകേഷ് (20), പത്മനാഭന്‍ (34), ഉണ്ണികൃഷ്ണന്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അസീസ്, രാകേഷ്, രതീശന്‍ എന്നിവര്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ തടവുകാരുടെ സെല്ലില്‍ ചികിത്സയില്‍ കഴിയുകയാണ്.
ടിവി ബ്ലോക്കില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ലീഗ് തടവുകാരെ സിപിഎമ്മുകാര്‍ എന്തോ അസഭ്യം പറഞ്ഞുവെന്നാരോപിച്ചാണ് സംഘട്ടനം തുടങ്ങിയത്. ഞായറാഴ്ചയായതിനാല്‍ ജയിലില്‍ ജീവനക്കാര്‍ കുറവായിരുന്നു. അതിനാല്‍ പ്രശ്നം നിയന്ത്രണാതീതമാകുന്നതിനു മുമ്പുതന്നെ സംഘട്ടനം രൂക്ഷമായി. ലീഗ് തടവുകാരന്‍ അസീസിന്റെ തല പൊട്ടി. ഉടനെ തന്നെ അസീസിനെയും മറ്റ് തടവുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു മാസം മുമ്പും ഇവിടെ സിപിഎം-ലീഗ് തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷം സംഘട്ടനത്തിന്റെ അടുത്തെത്തിയുരന്നു. അന്ന് ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ വലിയ സംഘട്ടനം ഒഴിവാക്കി. അതേ സമയം ജീവനക്കാരുടെയും തടവുകാരുടെയും പാര്‍ടി സെല്‍ ഭരണം കാരണം ജയിലില്‍ അച്ചടക്കം നഷ്ടപ്പെട്ടതായി പരാതിയും ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications