സ്വകാര്യ എഞ്ചി.കോളേജുകള്‍ പരിഗണനയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങുന്ന കാര്യം ഇപ്പോഴും പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി ജെ ജോസഫ്. സ്വകാര്യമേഖലയില്‍ കൂടുതല്‍ പ്രഫഷണല്‍ കോഴ്സുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് ഫിബ്രവരി 19 തിങ്കളാഴ്ച ഇ.എം. ആഗസ്തി നടത്തിയ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി .
പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് ജോസഫ് ഉറപ്പു നല്‍കി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കേരളത്തിലെ എഞ്ചിനീയറിംഗ് സീറ്റുകള്‍ 3709 ല്‍ നിന്നും 9128 ആയി വര്‍ദ്ധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
പ്രൈമറി വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ സ്ഥാനം 14 ല്‍ നിന്ന് ഒന്നായി ഉയര്‍ന്നു. ഡി പി ഇ പി നടപ്പാക്കിയ 12 സംസ്ഥാനങ്ങളില്‍ സിലബസ് പരിഷ്കാരം നടത്തിയത് കേരളം മാത്രമാണ്. സിലബസ് പരിഷ്കാരം ഏഴാം ക്ലാസ് വരെയെത്തി. ഈ നില തുടര്‍ന്നാല്‍ 2004 ല്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മോഡറേഷന്‍ കൂടാതെയുള്ള വിജയശതമാനം 90 ആകുമെന്ന് മന്ത്രി ജോസഫ് പറഞ്ഞു.












Click it and Unblock the Notifications