എല്‍ഡിഎഫ് മനുഷ്യച്ചങ്ങല തീര്‍ത്തു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് ഫിബ്രവരി 19 തിങ്കളാഴ്ച എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മഞ്ചേശ്വരം മുതല്‍ പാറശാല വരെ ദേശീയപാതയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന നയങ്ങളിലും ന്യൂനപക്ഷവിരുദ്ധ സമീപനത്തിലും പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് മനുഷ്യച്ചങ്ങല തീര്‍ത്തത്. വൈകുന്നേരം 5.10നും 5.15നുമിടയിലായിരുന്നു ദേശീയപാതയില്‍ മനുഷ്യച്ചങ്ങല രൂപം കൊണ്ടത്.
മുഖ്യമന്ത്രി ഇ.കെ.നായനാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്‍, തിരുവനന്തപുരം മേയര്‍ പ്രൊഫ.ചന്ദ്ര എന്നിവര്‍ക്കു പുറമെ മന്ത്രിമാരും എംഎല്‍എമാരും തിരുവന്തപുരത്ത് മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി.












Click it and Unblock the Notifications