മുല്ലപ്പെരിയാര്‍: സര്‍ക്കാര്‍ സത്യവാങ്മൂലം നല്കും
തിരുവനന്തപുരം: കേരളത്തില്‍ അടുത്തിടെയുണ്ടായ ഭൂചലനത്തിന്റെ പശ്ചാത്തലം കൂടി വ്യക്തമാക്കി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍.
ഫിബ്രവരി 19 തിങ്കളാഴ്ച എ. കണാരന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂചലനത്തെക്കുറിച്ച് പഠനം നടത്താനായി ഭൗമശാസ്ത്ര പഠന കേന്ദത്തെ(സെസ്) ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക - മുഖ്യമന്ത്രി വ്യക്തമാക്കി.
അണക്കെട്ടിന്റെ ഉയരം കൂട്ടാമെന്ന കേന്ദ്രവിദഗ്ധ സമിതിയുടെ ശുപാര്‍ശ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എ. കണാരന്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചത്.












Click it and Unblock the Notifications