അലിയാറില്‍ നിന്നും കൂടുതല്‍ വെള്ളം കിട്ടുമെന്ന്
തിരുവനന്തപുരം: പറമ്പിക്കുളം -അലിിയാര്‍ പദ്ധതിയില്‍ നിന്നും കേരളത്തിന് ഒരു ടി എം സി വെള്ളം കൂടി കിട്ടാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ജലസേചനവകുപ്പ് മന്ത്രി വി.പി. രാമകൃഷ്ണപിള്ള ഫിബ്രവരി 19 തിങ്കളാഴ്ച നിയമസഭയെ അറിയിച്ചു.
ഒരു ടിഎംസി വെള്ളം കൂടെ വിട്ടുതരണമെന്ന് താന്‍ തമിഴ്നാട് ജലസേചനവകുപ്പ് മന്ത്രി ദൊരൈമുരുഗനോട് ഫോണില്‍ അഭ്യര്‍ത്ഥിച്ചതായും വെള്ളം നല്‍കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുരുഗന്‍ അറിയിച്ചതായും രാമകൃഷ്ണപിള്ള നിയമസഭയില്‍ പ്രസ്താവിച്ചു.
നേരത്തേ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയ്ക്ക് അയച്ച കത്തു പ്രകാരം തമിഴ്നാട് കേരളത്തിന് അലിയാര്‍ പദ്ധതിയില്‍ നിന്നും ഒരു ടി എംസി വെള്ളം വിട്ടു നല്‍കിയിരുന്നു. ഇതു കൂടാതെയാണ് ഇപ്പോള്‍ ഒരു ടിഎംസി വെള്ളം കൂടെ വിട്ടു നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
പറമ്പിക്കുളം- അലിയാര്‍ പദ്ധതിയില്‍ നിന്നും കേരളത്തിനുള്ള വിഹിതം 7.25 ടിഎംസി വെള്ളമാണ്. ഇതില്‍ .197 ടി എം സി വെള്ളം മാത്രമേ ഇനി സംസ്ഥാനത്തിനു കിട്ടാനുള്ളൂ എന്നും മന്ത്രി രാമകൃഷ്ണപിള്ള നിയമസഭയെ അറിയിച്ചു.












Click it and Unblock the Notifications