മന്ത്രിമാരുടെ വീടുപണിക്കായി ചെലവ് 50 ലക്ഷം
തിരുവനന്തപുരം: നായനാര്‍ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണകാലത്തിനിടയില്‍ മന്ത്രിമാരുടെ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ചെലവാക്കിയത് 50 ലക്ഷത്തിലേറെ രൂപ.
ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ധനകാര്യമന്ത്രി ടി. ശിവദാസമേനോനാണ്. 9,93,311 രൂപയാണ് അദ്ദേഹത്തിന്റെ ചെലവ്.
മുഖ്യമന്ത്രി ഇ.കെ.നായനാരാണ് രണ്ടാം സ്ഥാനത്ത്. 8,04,762 രൂപ അദ്ദേഹം അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഈയിനത്തില്‍ ചെലവഴിച്ചു. ഏറ്റവും കുറഞ്ഞ ചെലവ് കെ.രാധാകൃഷ്ണന്റേതാണ്- 2,10,648 രൂപ.
വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് 4,22,259 രൂപയാണ് വീടിന്റെ അറ്റക്കുറ്റപ്പണിക്കായി ചെലവഴിച്ചത്.
മറ്റ് മന്ത്രിമാരുടെ ചെലവ്: എസ്.ശര്‍മ-6,63,866, പാലൊളി മുഹമ്മദ്കുട്ടി-5,35,555, സി.കെ.നാണു -4,11,386, വി.സി.കബീര്‍ - 3,96,825, ഇ.ചന്ദ്രശേഖരന്‍ നായര്‍-3,93,789,ടി.കെ.രാമകൃഷ്ണന്‍-3,80,327, കൃഷ്ണന്‍ കണിയാംപറമ്പില്‍- 3,75,687, കെ.ഇ.ഇസ്മയില്‍- 3,27,853, സുശീലാ ഗോപാലന്‍-2,63,390, വി.പി.രാമകൃഷ്ണപിള്ള-2,24,221.












Click it and Unblock the Notifications