വിനോദസഞ്ചാരികളുടെ വരവ് കൂടി
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിദേശ വിനോദസഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവ് 93.34 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് വിനോദസഞ്ചാര മന്ത്രി ഇ.ചന്ദ്രശേഖരന്‍നായര്‍ നിയമസഭയില്‍ അറിയിച്ചു.
2000ല്‍ 2,09,893 വിദേശ വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. 1994ല്‍ ഇത് 1,04,568 ആയിരുന്നു. ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
വിനോദസഞ്ചാരികളുടെ വരവില്‍ ദേശീയതലത്തിലുണ്ടായ വളര്‍ച്ച 31.57 ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഭ്യന്തര ടൂറിസ്റുകളുടെ കേരളത്തിലേക്കുള്ള വരവില്‍ 280 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. 1999ല്‍ 48,88,287 പേരാണ് കേരളത്തിലെത്തിയത്. 1994ല്‍ ഇത് 12,84,375 ആയിരുന്നു.












Click it and Unblock the Notifications