ബ്രസീലിലെ തടവുകാര്‍ 8000 പേരെ ബന്ദികളാക്കി
സാവോപോളോ: ബ്രസീലിലെ സാവോപോളോയിലെ കാരന്‍ഡിരു ജയിലില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 8,000ത്തോളം പേരെ തടവുകാര്‍ ബന്ദികളാക്കി. ബന്ദികളെ മോചിപ്പിക്കാന്‍ പൊലീസ് നടത്തിയ ശ്രമത്തില്‍ എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു.
സാവോപോളോയിലെ കാരന്‍ഡിരു ജയിലിലാണ് ബന്ദി നാടകം അരങ്ങേറിയത്. ഫിബ്രവരി 18 ഞായറാഴ്ച രാവിലെയാണ് ഇവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. അപ്പോള്‍ 1,700 ഓളം കുട്ടികളും 72 ഗാര്‍ഡുകളും ഉള്‍പ്പെടെ 8,000ത്തോളം പേര്‍ ജയിലിനകത്തുണ്ടായിരുന്നു. അവധിദിവസമായ ഞായറാഴ്ച ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ തടവുകാരുടെ ഭാര്യമാരും കുട്ടികളുമാണ് ബന്ദികളില്‍ ഭൂരിപക്ഷവും.
റിയോ ഡി ജെനീറോ സംഘത്തിലെ 10 നേതാക്കളെ കാരന്‍ഡിരു ജയിലില്‍ നിന്നും മാറ്റാനുളള അധികൃതരുടെ തീരുമാനത്തെത്തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതിനകം തന്നെ ഈ തീവ്രവാദ ഗ്രൂപ്പ് ജയിലിനകത്ത് അനേകം അനുയായികളെ സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്.












Click it and Unblock the Notifications