കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദനെ വിട്ടു കൊടുക്കാമെന്ന് താലിബാന്‍

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: അന്താരാഷ്ട്ര ഭീകരവാദി ഒസാമ ബിന്‍ ലാദനെ വിചാരണയ്ക്കായി സൗദിയിലേയ്ക്കു വിട്ടു കൊടുക്കാന്‍ തയ്യാറാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം സമ്മതിച്ചു. ലാദനെ സൗദിയ്ക്കു വിട്ടുകൊടുക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി താലിബാന്‍ ഭരണകൂടം പാകിസ്ഥാനെ അറിയിച്ചിരിക്കുകയാണ്. പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണ്‍ഫിബ്രവരി 19 തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതാണിത്.

പാകിസ്ഥാന്‍ ആഭ്യന്തരകാര്യമന്ത്രി മൊയ്നുദ്ദീന്‍ ഹൈദര്‍ക്ക് താലിബാന്റെ പരമോന്നത നേതാവ് മുല്ലാമൊഹമ്മദ് ഒമാറാണ് ലാദനെ വിട്ടു കൊടുക്കുന്നത് സംബന്ധിച്ച് വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ഹൈദര്‍ ഈ വിഷയം ഉന്നയിച്ചതേയില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രമല്ല, സൗദി അറേബ്യ ലാദനെ വിചാരണയ്ക്കായി ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മറ്റൊരു മുസ്ലീം രാജ്യത്തേയ്ക്ക് ഇയാളെ കൈമാറുന്നതിനും താലിബാന്‍ തയ്യാറാണെന്ന് മുല്ലാ ഒമാര്‍ പാകിസ്ഥാന്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ഭീകരവാദിയായ ബിന്‍ ലാദനില്‍ നിന്നും പൗരത്വം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ എടുത്തുമാറ്റിയിരിക്കുകയാണ് സൗദി അറേബ്യ. അതേ തുടര്‍ന്ന് ലാദന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടത്തിന്റെ സംരക്ഷണയിലാണ്. ഇതാദ്യമായാണ് താലിബാന്‍ ലാദനെ തള്ളിപ്പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X