കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് അല്‍-ഉമ്മ പ്രവര്‍ത്തകര്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍: നിരോധിക്കപ്പെട്ട അല്‍-ഉമ്മ സംഘടനയില്‍ പെട്ട ഏഴ് പേരെ കോയമ്പത്തൂര്‍ സിറ്റി പൊലീസ് അറസ്റ് ചെയ്തു.

ഇവരില്‍ നിന്ന് ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. അറസ്റിലായവരുടെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊലീസിന് രഹസ്യമായി വിവരം നല്കിയിരുന്ന മറ്റൊരു സമുദായത്തില്‍ പെട്ട പത്തോളം പേരെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുകൊണ്ടിരിക്കെയാണ് ഇവര്‍ പൊലീസ് വലയിലായത്.

ബാലവലന്തരം എന്ന രാജാ മൊഹമ്മദ്, സെല്‍വന്‍ എന്ന ഫക്രത്തുള്ള, ബാബു എന്ന ഇമാറുദ്ദീന്‍, കുള്ളന്‍ ബാബു എന്ന ഇകഷമുള്ള, സിക്കന്തര്‍ ബഹാസ്, ഷാജഹാന്‍, ഒലെങ്കോ എന്ന സുലൈമാന്‍ എന്നിവരാണ് പിടിയിലായത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 341,307 ,120(ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റുചെയ്തത്.

ഫിബ്രവരി 20 ചൊവാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റു ചെയ്തു. 1998 ഫിബ്രവരി 14ന് 60 പേരുടെ ജീവനപഹരിച്ച കോയമ്പത്തൂര്‍ ബോംബുസ്ഫോടന പരമ്പരയ്ക്ക് ശേഷമാണ് സ്ഫോടനം ആസൂത്രണം ചെയ്ത അല്‍-ഉമ്മയെ തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X