11കാരന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി
അഹമ്മാദാബാദ്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക് പ്രായം പതിനൊന്നര വയസ് മാത്രം. ഗുജറാത്തിലെ ജയ് ബ്രഹ്മഭട്ട് ആണ് ഈ അപൂര്‍വസ്ഥാനം നേടിയെടുത്തത്.
ഗുജറാത്തിലെ വധോധര ജില്ലയിലെ ഭാരതീയവിദ്യാഭവനില്‍ വിദ്യാര്‍ഥിയായ ജയ് മൈക്രോസോഫ്റ്റിന്റെ സിസ്റം എഞ്ചിനീയര്‍ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ലോകത്തിലെ പ്രായം കുറഞ്ഞ സോഫ്റ്റ്വേര്‍ എഞ്ചിനീയറായത്. പാകിസ്ഥാനിലെ ഷീസാ അഹമ്മദ് എന്ന പന്ത്രണ്ടുവയസുകാരന്റെ റിക്കാര്‍ഡാണ് ജയ് പിന്നിട്ടത്.
വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എല്ലാ കോഴ്സുകളും പൂര്‍ത്തിയാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജയ് പറഞ്ഞു. ഒരു മികച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയറാകുക എന്നതാണ് തന്റെ ആഗ്രഹമെന്ന് ജയ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications