അനുശോചനത്തിന് ശേഷം സഭകള്‍ പിരിഞ്ഞു
ദില്ലി: സിപിഐ നേതാവ് ഇന്ദ്രജിത്ത് ഗുപ്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് ലോക്സഭയും രാജ്യസഭയും ഫിബ്രവരി 20 ചൊവാഴ്ച പിരിഞ്ഞു.
ഇന്ദ്രജിപ്ത്ഗുപ്തയുടെ വിയോഗം വിലമതിക്കാനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു. താഴേതട്ടില്‍ കഴിയുന്ന അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് വേണ്ടിയാണ് ഗുപ്ത നിലകൊണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ ജി.എം.സി.ബാലയോഗി, പ്രതിപക്ഷനേതാവ് സോണിയാഗാന്ധി, സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി, മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍, മറ്റ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ ഗുപ്തയുടെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിച്ചു.
ഒരു മിനുട്ട് നേരം മൗനം ആചരിച്ചശേഷം ഇരുസഭകളും പിരിഞ്ഞു.












Click it and Unblock the Notifications