കേരളത്തിലും തമിഴ്നാട്ടിലും ഒരേ ദിവസം വോട്ടെടുപ്പ്
തിരുച്ചിറപ്പള്ളി: കേരളത്തിലും തമിഴ്നാട്ടിലും ഒരേ ദിവസം തന്നെ വോട്ടെടുപ്പ് നടത്താനാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എസ്.കൃഷ്ണമൂര്‍ത്തി പറഞ്ഞു.
തമിഴ്നാട്ടില്‍ 70 ശതമാനത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവ വിതരണം ചെയ്യാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കേണ്ടത് നിര്‍ബന്ധമാണ്. അസമില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications