കോഴിക്കോട് വാഹനപാകടം: 3 മരണം
കോഴിക്കോട്: എല്‍ഡിഎഫ് ആഹ്വാനം ചെയ്ത മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസ്സും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട്ടെ ചെലവൂരില്‍ മൂന്നു പേര്‍ മരിച്ചു. ഫിബ്രവരി 19 തിങ്കളാഴ്ചയായിരുന്നു അപകടം.
കൂടത്തായി ബസാറില്‍ നീലേശ്വരം ഗവണ്‍മെന്റ് ഹൈസ്കൂളിലെ റിട്ട. പ്യൂണ്‍ ഭാസ്കരന്‍ നായര്‍ (50), കൂടത്തായി കാക്കാട് ശ്രീനിലയത്തില്‍ പ്രസാദ് (38), വെളിമണ്ണ കള്ളാടിച്ചുടലയില്‍ കെ.സി. ഗോപാലന്‍ (50) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ബസ് യാത്രക്കാരാണ്.
പരിക്കേറ്റ 45 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഏലിയാംപാറമലയില്‍ വിപിന്‍ലാല്‍ (20), വെളിമണ്ണ ചക്കിക്കാവുമലയില്‍ ബാലന്‍ (46) എന്നിവരുടെ നില ഗുരുതരമാണ്.
ചെലവൂര്‍ തോട്ടഗവേഷക കേന്ദ്രത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച ബസ് മലക്കം മറിയുകയായിരുന്നു.












Click it and Unblock the Notifications