കാഞ്ഞങ്ങാട്ട് വാഹനാപകടം: 3 മരണം
കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബസും ജീപ്പും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട്ട് രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ഫിബ്രവരി 20 ചൊവാഴ്ച രാവിലെ നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയില്‍ ദേശീയപാതയിലാണ് അപകടം നടന്നത്. നാലു പേര്‍ക്ക് പരിക്കേറ്റു.
പാണത്തൂര്‍ പുത്തൂരടുക്കത്തെ പരേതനായ ശശിയുടെ ഭാര്യ രാജമ്മ (43), മകന്‍ രതീഷ് (20), പാണത്തൂര്‍ മുതലക്കുഴിയില്‍ ജോര്‍ജിന്റെ ഭാര്യ ലൂസി (52) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ജീപ്പിലുള്ളവരാണ്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റ ജീപ്പ് ഡ്രൈവര്‍ പാറക്കടവ് മുണ്ടയ്ക്കല്‍ മനോജ് (20), ഭാസി (30), ഭാര്യ ജ്യോതി (26), ഹരികേശന്‍ എന്നിവരെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടപ്പള്ളിയില്‍ രാജമ്മയുടെ ഇളയ മകള്‍ രാജിയുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ജീപ്പിലെ യാത്രക്കാര്‍. രാജിയെയും മരിച്ച രതീഷിനെയും കൂടാതെ രാജമ്മയ്ക്ക് ജയന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. മരിച്ച ലൂസിക്ക് മൂന്നു മക്കളാണ്: സോളി, ഷീന, ജോമോന്‍.












Click it and Unblock the Notifications