Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ധവിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ഫിബ്രവരി 17 ശനിയാഴ്ച രാത്രി കേരള സര്‍വകലാശാലാ ഹോസ്റലില്‍ രണ്ട് അന്ധ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ നിയമസഭയ്ക്ക് ഉറപ്പു നല്‍കി.

രണ്ടു പേരെ അറസ്റു ചെയ്തിട്ടുണ്ടെന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കെതിരെ രാഷ്ട്രീയവ്യത്യാസമില്ലാതെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു പേരെ കൂടി അറസ്റു ചെയ്യാനുള്ള നടപടികള്‍ നടന്നു വരികയാണെന്നും നായനാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗമായ പാലോട് രവിയുടെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംഭവത്തില്‍ പരിക്കേറ്റ എസ്എംവി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി കെ. ശ്രീകുമാര്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനമേറ്റ മറ്റൊരു വിദ്യാര്‍ത്ഥി എ. സഹീറിനെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്എഫ്ഐ കേരളത്തിലെ കോളേജ് കാമ്പസുകള്‍ നടത്തുന്ന അക്രമപരമ്പരയിലെ ഏറ്റവും പുതിയതാണ് ഈ സംഭവമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാലോട് രവി ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് ഹോസ്റലിലെ 40ഓളം വരുന്ന അന്ധവിദ്യാര്‍ത്ഥികള്‍ അവിടെ താമസിക്കാന്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+