പ്രവാസികളെ സെന്‍സസില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടും
തിരുവനന്തപുരം: വിദേശമലയാളികളെയും ഹജ്ജിനു പോയവരെയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെന്‍സസില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ നിയമസഭയില്‍ പറഞ്ഞു.
നാലകത്ത് സൂപ്പിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍സസ് നടത്തുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ഈ രണ്ടു വിഭാഗങ്ങളെയും സെന്‍സസില്‍ ഉള്‍പ്പെടുത്തണം - മുഖ്യമന്ത്രി പറഞ്ഞു.
ഫിബ്രവരി ഒമ്പത് മുതല്‍ 28 വരെ സ്ഥലത്തുള്ളവരെയാണ് സെന്‍സസില്‍ ഉള്‍പ്പെടുത്തുന്നത്. ഹജ്ജിനുപോയവര്‍ ഈ സമയത്തു കേരളത്തിലില്ലാത്തതുകൊണ്ട് അവര്‍ സെന്‍സസില്‍ ഉള്‍പ്പെടുകയില്ലെന്ന് സൂപ്പി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications