സഹകരണബാങ്ക് നിയമനത്തിന് കമ്മീഷന്‍
തിരുവനന്തപുരം: സഹകരണബാങ്കുകളിലെ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചു. ഫിബ്രവരി 20 ചൊവാഴ്ച സഹകരണമന്ത്രി എസ് ശര്‍മ്മ നിയമസഭയെ അറിയിച്ചതാണിത്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മത്സരപരീക്ഷകള്‍ നടത്താന്‍ കോ-ഓപ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡും സ്ഥാപിച്ചു. 2001 ജനവരി 26 മുതല്‍ ഈ ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങി. നിയമനം നടത്താന്‍ ഡോ. എന്‍ രാജന്‍നായര്‍ ചെയര്‍മാനായി മൂന്നംഗ റിക്രൂട്ട്മെന്റ് ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്.
നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് 102 സഹകരണ ബാങ്ക് ഡയറക്ടര്‍ബോര്‍ഡുകളെ പിരിച്ചുവിട്ടതായി മന്ത്രി ശര്‍മ്മ വെളിപ്പെടുത്തി. ഇതില്‍ 32 പിരിച്ചുവിടലുകള്‍ ഹൈക്കോടതി മരവിപ്പിച്ചു. അതില്‍ തന്നെ 20 ബോര്‍ഡുകള്‍ പിരിച്ചുവിട്ടത് കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications