ഇഎംഎസ് പ്രതിമ അനാവരണം 24ന്
തിരുവനന്തപുരം: കേരളത്തിലെ ആദ്യമുഖ്യമന്ത്രിയും മാര്‍ക്സിസ്റ് താത്വികാചാര്യനുമായിരുന്ന ഇഎംഎസ്സിന്റെ പ്രതിമ ഫിബ്രവരി 24 ശനിയാഴ്ച ഉപരാഷ്ട്രപതി കൃഷന്‍കാന്ത് അനാവരണം ചെയ്യും.
നിയമസഭാ സമുച്ചയത്തിന് സമീപത്തുള്ള ഇഎംഎസ് സ്ക്വയറിലാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമ നിര്‍മ്മിച്ച ശില്പി കാനായി കുഞ്ഞിരാമന് ചടങ്ങില്‍ വെച്ച് ഉപരാഷ്ട്രപതി ഉപഹാരം നല്‍കും.
ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗ്, മുഖ്യമന്ത്രി ഇ.കെ. നായനാര്‍, സ്പീക്കര്‍ എം. വിജയകുമാര്‍, മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍ എം.പി. പി.കെ. വാസുദേവന്‍, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത് ഇഎംഎസ് സ്മാരക പ്രഭാഷണം നടത്തും. സാംസ്കാരിക മന്ത്രി ടി.കെ. രാമകൃഷ്ണന്‍ സ്വാഗതവും ചീഫ് സെക്രട്ടറി എം. മോഹന്‍കുമാര്‍ നന്ദിയും പറയും.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഫിബ്രവരി 23 വെള്ളിയാഴ്ചയാണ് കേരളത്തില്‍ എത്തുന്നത്.












Click it and Unblock the Notifications