Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിവാഹം

കൊച്ചി: വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചവര്‍ക്ക് ഒടുവില്‍ നീതിപീഠം തുണയായെത്തി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അമ്പലത്തില്‍വച്ച് അവരുടെ വിവാഹം നടക്കുയും ചെയ്തു.

കലൂരിലെ പാവക്കുളം അമ്പലത്തിലാണ് നീതിപീഠത്തിന്റെ മേല്‍നോട്ടത്തില്‍ ഫിബ്രവരി 19 തിങ്കളാഴ്ച അപൂര്‍വമായ വിവാഹം നടന്നത്. മെഡിക്കല്‍ റപ്രസന്ററ്റീവായ ധവജും നഴ്സിംഗ് വിദ്യാര്‍ഥിയായ ഷീബയും മതാചാരപ്രകാരം വരണമാല്യം പരസ്പരം ചാര്‍ത്തുമ്പോള്‍ കോടതി നിയോഗിച്ച അഭിഭാഷക ഒപ്പം ഉണ്ടായിരുന്നു.

വ്യത്യസ്ത സമുദായങ്ങളില്‍ പെട്ട ധനജും ഷീബയും കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ നഴ്സിംഗ് കോഴ്സിനു പഠിക്കുമ്പോഴാണ് പ്രേമബദ്ധരായത്. താഴ്ന്ന സമുദായത്തില്‍ പെട്ട ധനജിനെ വിവാഹം കഴിക്കുന്നതിനെ ഷീബയുടെ വീട്ടുകാര്‍ എതിര്‍ത്തു.

ഷീബയെ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ധനജ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഷീബയെ കോടതിയില്‍ ഹാജരാക്കാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു.

താന്‍ ധനജിനെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് സ്വന്തമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും ഷീബ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഷീബയുടെയും ധനജിന്റെയും വിവാഹത്തിന് മേല്‍നോട്ടം വഹിക്കാന്‍ കോടതി അഭിഭാഷകയെ നിയോഗിക്കുകയായിരുന്നു.

വിവാഹവസ്ത്രങ്ങളും താലിയും മറ്റും ധൃതിയില്‍ വാങ്ങിയശേഷം കമിതാക്കള്‍ അമ്പലത്തില്‍ വിവാഹിതരായി. വീട്ടിലേക്ക് തിരിക്കുന്നതിനു മുമ്പ് അവര്‍ കോടതിയിലെത്തി ഡിവിഷന്‍ ബെഞ്ചിനു മുന്നില്‍ ഹാജരാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+