പേജര്‍ കമ്പനികള്‍ വഴിയാധാരമാകുന്നു
കൊച്ചി: സെല്‍ഫോണ്‍ രംഗത്തുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ പേജിംഗ് സേവനരംഗത്തിന് തിരിച്ചടിയാകുന്നു. നിരക്കുകള്‍ വെട്ടിക്കുറയ്ക്കാത്ത പക്ഷം നിലവിലുള്ള ഉപഭോക്താക്കളും പേജറുകള്‍ കൈവിടുമെന്നതാണ് സ്ഥിതി.
ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ് ) നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി നടപ്പില്‍ വരുന്നതോടെ സെല്‍ഫോണ്‍ വാടകനിരക്കുകളില്‍ ഇനിയും കുറവ് വരും. അഞ്ചോളം പേജര്‍ ഓപ്പറേറ്റര്‍മാരുണ്ടായിരുന്ന കൊച്ചി നഗരത്തില്‍ ഇപ്പോള്‍ ഈസികോളും ബിപിഎല്‍ കണക്ടും മാത്രമാണുള്ളത്. മാര്‍ക്കറ്റിംഗ്, കൊറിയര്‍ കമ്പനികള്‍ കൈവിട്ടാല്‍ ഇവരുടെ സര്‍വീസും ലാഭകരമല്ലാതാകും.
പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് സപ്തംബറില്‍ സെല്ലുലാര്‍ സര്‍വീസ് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള വ്യാപകമായ ടെലികോം നെറ്റ്വര്‍ക്ക് പ്രയോജനപ്പെടുത്തി വിദൂരസ്ഥലങ്ങളില്‍ പോലും ബിഎസ്എന്‍എല്ലിന് സേവനം ഉറപ്പ് വരുത്താനാകും. ബിഎസ്എന്‍എല്‍ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്നത് പേജര്‍ കമ്പനികളെ അവതാളത്തിലാക്കും.
ആറ് വര്‍ഷം മുമ്പ് രാജ്യത്തെത്തി വമ്പന്‍ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയ പേജര്‍ സര്‍വീസുകള്‍ ഇപ്പോള്‍ നിലനില്പിനായി വാടകനിരക്ക് കുറക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ലൈസന്‍സ് ഫീ കുറയ്ക്കുന്നതും വരുമാനം പങ്ക് വയ്ക്കുന്നും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications