കൊല്ലത്ത് വീണ്ടും ഭൂചലനം
കൊല്ലം: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഫിബ്രവരി 20 ചൊവാഴ്ച നേരിയ തോതില്‍ ഭൂചലനമുണ്ടായി.
ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ശാസ്താംകോട്ടയിലെ കേരളാ വാട്ടര്‍ അതോറിറ്റി ഓഫീസിനും പരിസരത്തുള്ള 35 വീടുകള്‍ക്കും വിള്ളലുകളുണ്ടായി. ശാസ്താംകോട്ട, ശൂരനാട്, അയ്യവര്‍ക്കല എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും ചൊവാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
എന്നാല്‍ ചലനം റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയില്ല.കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി കൊല്ലത്ത് ഭൂചലനം അനുഭവപ്പെടുന്നു. കിണറുകളില്‍ ശക്തമായ തിരയിളക്കം ഉണ്ടാകുന്നതായും അനുഭവസ്ഥര്‍ പറയുന്നു.












Click it and Unblock the Notifications