Get Updates
Get notified of breaking news, exclusive insights, and must-see stories!

റബറിന് ഇറക്കുമതി നികുതി കൂട്ടണം

തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നിയമസഭയില്‍ ഈ വിഷയം സംബന്ധിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏകദേശം 14 ലക്ഷം ജനങ്ങള്‍ തോട്ടം മേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട് . ശ്രീലങ്കയുമായുള്ള സ്വതന്ത്രവ്യാപാരകരാറും കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയങ്ങളും നിമിത്തം കേരളത്തിലെ തോട്ടം തൊഴിലാളികള്‍ ദുരിതമനുഭവിക്കുകയാണ്.

ലോകവ്യാപാരകരാര്‍ പ്രകാരം റബറിനെ കാര്‍ഷിക ഉത്പന്നമായി ഉള്‍പ്പെടുത്തണമെന്ന് നായനാര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ റബറിനെ വ്യാവസായിക ഉത്പന്നമായി കണക്കാക്കുന്നതിനാല്‍ ഇറക്കുമതി നികുതി വളരെ കുറവാണ്. കാര്‍ഷിക ഉത്പന്നത്തിന്റെ വിഭാഗത്തില്‍ പെടുത്തിയാല്‍ ലോകവ്യാപാരകരാര്‍ പ്രകാരം റബറിന്റെ ഇറക്കുമതി തീരുവ 300 ശതമാനമെങ്കിലും ആയി ഉയര്‍ത്താം. എങ്കില്‍ മാത്രമേ റബര്‍ കര്‍ഷകരെ ഇന്നത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനാവൂ-മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+