സ്വകാര്യ എഞ്ചി.കോളേജിനെതിരെ എസ്എഫ്ഐ
തിരുവല്ല: സ്വകാര്യമേഖലയില്‍ എഞ്ചിനിയറിംഗ് കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എതിര്‍ക്കുമെന്ന് എസ്എഫ്ഐ.
ഫിബ്രവരി 20 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ബി.രാജേഷാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. സ്വകാര്യമേഖലയില്‍ എഞ്ചിനിയറിംഗ് കോളേജുകള്‍ തുടങ്ങാനുള്ള തീരുമാനം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണ്. സഹകരണമേഖലയില്‍ തുടങ്ങണമെന്നാണ് എസ്എഫ്ഐ ആവശ്യപ്പെടുന്നതെന്ന് രാജേഷ് പറഞ്ഞു.
സ്വകാര്യ മേഖലയില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ആദ്യം രംഗത്തെത്തിയ എസ്എഫ്ഐ ഒരിക്കലും ഇത് അനുവദിക്കില്ല. തിരുവല്ലയില്‍ നടക്കാനിരിക്കുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന വിഷയം വിദ്യാഭ്യാസരംഗത്തെ ഉദാരവല്‍ക്കരണവും വര്‍ഗീയവല്‍ക്കരണവുമായിരിക്കുമെന്നും രാജേഷ് അറിയിച്ചു.












Click it and Unblock the Notifications