Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവ മണപ്പുറം ഒരുങ്ങി

ആലുവ: ശിവരാത്രി ആഘോഷങ്ങള്‍ക്കായി പ്രസിദ്ധമായ ആലുവ മണപ്പുറം ഒരുങ്ങി. പെരിയാറിന്റെ തീരത്തുള്ള മണപ്പുറത്തേക്ക് ഭക്തജനങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

ശിവരാത്രി ദിനമായ ഫിബ്രവരി 21 ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രനട തുറക്കും. ഉഷപൂജയ്ക്ക് ശേഷം ലക്ഷാര്‍ച്ചനാ പൂജകള്‍ തുടങ്ങും. തുടര്‍ന്ന് ശിവലിംഗത്തില്‍ നവകം, പഞ്ചഗവ്യം അഭിഷേകവും നടക്കും. രാത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ബ്രഹ്മകലശം നടക്കും.

ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് നടക്കുന്ന പിതൃതര്‍പ്പണത്തിനായി ധാരാളം പേര്‍ എത്തിക്കഴിഞ്ഞു. ഫിബ്രവരി 22 വ്യാഴാഴ്ച രാവിലെയാണ് ബലിതര്‍പ്പണം നടക്കുക. ബലിയിടാനെത്തുന്ന ഭക്തജനങ്ങള്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

പെരിയാറില്‍ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ മുങ്ങല്‍ വിദഗ്ധര്‍ സജ്ജരായിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘവും പെരിയാറിന്റെ തീരത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+