സോണിയ 24ന് കേരളത്തില്‍
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ നീക്കങ്ങളെ ശക്തിപ്പെടുത്താന്‍ സോണിയാഗാന്ധി കേരളത്തിലെത്തും. യുഡിഎഫിന്റെ കേരള വിമോചനയാത്രയുടെ സമാപനറാലിയില്‍ പ്രസംഗിക്കാനാണ് ഫിബ്രവരി 24 ശനിയാഴ്ച സോണിയ തിരുവനന്തപുരത്തെത്തുന്നത്.
സോണിയയുടെ വരവ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകും. സോണിയയുടെ വരവ് മോചനയാത്രയിലൂടെ യുഡിഎഫ് പ്രവര്‍ത്തകര്‍ നേടിയ ആത്മവിശ്വാസത്തെ ത്വരിതപ്പെടുത്തുമെന്ന് യുഡിഎഫ് നേതൃത്വം കരുതുന്നു.
ഗ്രൂപ്പ്വഴക്ക് മറന്ന് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഗ്രൂപ്പ് നേതാക്കളോട് സോണിയ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. ഘടകകക്ഷി നേതാക്കളുമായും സോണിയ ചര്‍ച്ച നടത്തും. സോണിയയുടെ സന്ദര്‍ശനത്തിനു ശേഷമാണ് സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുക.












Click it and Unblock the Notifications