കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് വിദ്യാര്‍ഥിനികള്‍ക്ക് പീഡനമെന്ന്

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജ് ഹോസ്റലിലെ ദളിത് വിദ്യാര്‍ഥിനികളോട് കോളേജ് അധികൃതര്‍ വിവേചനം കാട്ടിയെന്നും അവരെ പീഡിപ്പിച്ചെന്നും ആരോപണം.

കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാരോപിച്ച് ദളിത് ഐക്യസമിതി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ കണ്‍വീനര്‍ കെ.കെ. രവി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിവിധ ദളിത് സംഘടനാ നേതാക്കള്‍ പ്രസംഗിച്ചു.

ഒരു വര്‍ഷം മുമ്പ് പുറത്തുവന്ന സംഭവത്തില്‍ ഇതുവരെയും നടപടി എടുത്തിട്ടില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സെന്റ് തെരേസാസ് ഹോസ്റലിലെ പട്ടികജാതി പട്ടികവിഭാഗം വിദ്യാര്‍ഥികളെ ഹോസ്റലില്‍ പ്രത്യേകമായി മാറ്റിപ്പാര്‍പ്പിച്ചതായി മൂവാറ്റുപുഴ ഗിരിവര്‍ഗ വികസന ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ചന്ദ്രശേഖരബാബു നടത്തിയ അന്വേഷണത്തിലും ഇത് ശരിയാണെന്ന് തെളിഞ്ഞു. കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനികളോട് വിവേചനം കാട്ടിയതായി ഇവര്‍ റിപ്പോര്‍ട്ട് നല്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

1989ലെ പട്ടികജാതി പട്ടികവര്‍ അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ച് നടപടിയെടുക്കേണ്ട കുറ്റകൃത്യങ്ങളാണ് സെന്റ് തെരേസാസ് കോളേജില്‍ നടന്നിട്ടുള്ളതെങ്കിലും യഥാര്‍ഥ പ്രതികളെ ഒഴിവാക്കി നിയമനടപടി പ്രഹസനമാക്കാനാണ് പൊലീസ് നീക്കം നടത്തുന്നതെന്ന് ദളിത് ഐക്യവേദി ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X