ബിപിഎല്‍ സെല്‍ഫോണ്‍ ബൂത്തുകള്‍ ഗ്രാമങ്ങളിലേക്ക്
കോയമ്പത്തൂര്‍: കേരളത്തിലുള്‍പെടെ നാലു സംസ്ഥാനങ്ങളില്‍ ഉള്‍ഗ്രാമങ്ങളിലും സെല്‍ഫോണ്‍ ബൂത്തുകള്‍ തുറക്കാന്‍ ബിപിഎല്‍ ആലോചിക്കുന്നു.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലും ബിപിഎല്‍ സെല്‍ഫോണ്‍ ബൂത്തുകളുടെ സേവനം ഗ്രാമങ്ങലിലേക്കും വ്യാപിപ്പിക്കുമെന്ന് ബിപിഎല്ലിന്റെ തമിഴ്നാട് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായ വി.വി. വെങ്കിടാചലം പറഞ്ഞു. തമിഴ്നാട്ടിലല്‍ ബിപിഎല്ലിന് 700 സെല്ലുലാര്‍ ബൂത്തുകളുണ്ട്.
അധികം താമസിയാതെ തമിഴ്നാട്ടില്‍ ബിപിഎല്‍ സെല്‍ഫോണില്‍ സ്വയം മറുപടി നല്കുന്ന സംവിധാനം നടപ്പാക്കും.
ഇപ്പോള്‍ ഐഡിബിഐ, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകള്‍ വഴി ബിപിഎല്‍ ഇപ്പോള്‍ മൊബൈല്‍ കൊമേഴ്സ് സേവനം തുടങ്ങിക്കഴിഞ്ഞു. ഈ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. 25 പൈസ ചെലവില്‍ ഇ-മെയില്‍ അയക്കാനും 50 ചെലവില്‍ സന്ദേശം കൈമാറാനും ബിപിഎല്‍ മൊബൈല്‍ വരിക്കാര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വെങ്കിടാചലം പറഞ്ഞു.












Click it and Unblock the Notifications