ഓഹരി വിപണി തകര്‍ന്നു
മുംബൈ: ഫിബ്രവരി 21 ബുധനാഴ്ച ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയുണ്ടായി. പ്രധാന അന്താരാഷ്ട്ര ഓഹരിവിപണികളിലെ തകര്‍ച്ച ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. പ്രധാന നഷ്ടം വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ക്കാണ്. ഇവയുള്‍പ്പെടെ മിക്ക പുതുമുഖ ഓഹരികളും തകര്‍ച്ചയെ നേരിട്ടു. പൊതുവായ തകര്‍ച്ചയ്ക്കിടയിലും ബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കി.
മുംബൈ സൂചിക 56.99 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 13.75 പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില-4302.23
തുടങ്ങിയത് -4359.22
താഴ്ച - 56.99
എന്‍ എസ് ഇ
ഒടുവിലത്തെ നില -1370.10
തുടങ്ങിയത് -1383.85
താഴ്ച -13.75
വില കൂടിയ ഓഹരികള്‍
ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ബേയര്‍ ഇന്ത്യ, നെസ്ലേ, ഐ ടി സി, ഹീറോ ഹോണ്ട
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, വിപ്രോ, എന്‍ ഐ ഐ ടി, ഹിമാചല്‍ ഫ്യൂച്ചിറിസ്റ്റിക്സ്, സത്യം കംപ്യൂട്ടേഴ്സ്, ഗ്ലോബല്‍ ടെലി, ആപ്ടെക്












Click it and Unblock the Notifications