കശ്മീര്‍ : വെടിനിര്‍ത്തല്‍ വീണ്ടും നീട്ടി
ദില്ലി: കശ്മീരിലെ വെടിനിര്‍ത്തല്‍ ഫിബ്രവരി 26 തിങ്കളാഴ്ചയ്ക്കു ശേഷവും തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
എത്ര നാളേയ്ക്കാണ് വെടിനിര്‍ത്തല്‍ തുടരുകയെന്നതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പ്രധാനമന്ത്രി വാജ്പേയി ഫിബ്രവരി 22 വ്യാഴാഴ്ച ചോദ്യോത്തരവേളയ്ക്കു ശേഷം പാര്‍ലമെന്റില്‍ അറിയിക്കും.രണ്ടു മണിക്കൂര്‍ നീണ്ട കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാസമിതി യോഗത്തിനുശേഷം ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിയാണ് ഫിബ്രവരി 21 ബുധനാഴ്ച ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
ബുധനാഴ്ച രാവിലെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ വെടിനിര്‍ത്തല്‍ നീട്ടണമെന്ന ഏകാഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭായോഗവും ഈ തീരുമാനമെടുത്തത്.












Click it and Unblock the Notifications