വീരപ്പന്റെ സഹോദരനെ കാണാന്‍ നെടുമാരന്‍
ചെന്നൈ: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വീരപ്പന്റെ സഹോദരനെ കാണാനുള്ള അനുവാദത്തിന് അപേക്ഷിച്ചുകൊണ്ട് നെടുമാരന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഫിബ്രവരി 21 ബുധനാഴ്ച ഹര്‍ജി നല്കി.
ഹര്‍ജി ബുധനാഴ്ച തന്നെ പരിഗണനയ്ക്കെടുത്ത ഹൈക്കോടതി ജസ്റിസ് കെ.പി. ശിവസുബ്രഹ്മണ്യന്‍ തമിഴ്നാട് സര്‍ക്കാരിനും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും നോട്ടീസയക്കാന്‍ തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം കേസില്‍ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
വീരപ്പനെ പിടിക്കാന്‍ പ്രത്യേക ദൗത്യസേന നടത്തിയ തിരച്ചിലിനിടയില്‍ ആദിവാസികള്‍ക്കും മറ്റും നേരെ നടന്ന അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കണമെന്നും തമിഴ് ദേശീയ മുന്നേറ്റപ്രസ്ഥാനത്തിന്റെ നേതാവ് നെടുമാരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications