തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ചില്‍ പ്രഖ്യാപിക്കും
കന്യാകുമാരി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എസ്.കൃഷ്ണമൂര്‍ത്തി പറഞ്ഞു.
തമിഴ്നാട്, പശ്ചിമബംഗാള്‍, പോണ്ടിച്ചേരി എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. നാല് സംസ്ഥാനങ്ങളിലും ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ് നടത്തുക. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാമത്തെ ദിവസം വോട്ടെണ്ണല്‍ ഫലം പ്രഖ്യാപിക്കും.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി പാര്‍ലമെന്റ് മണ്ഡലത്തിലേക്കും ഇതേ ദിവസം തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് കൃഷ്ണമൂര്‍ത്തി അറിയിച്ചു.












Click it and Unblock the Notifications