യുഡിഎഫിന് പുറത്ത് ബന്ധങ്ങളുണ്ടാക്കില്ല
കൊല്ലം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി ബന്ധങ്ങളുണ്ടാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി.
വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ സീറ്റ് നല്‍കുമെന്നും ഫിബ്രവരി 21 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആന്റണി അറിയിച്ചു. ഫിബ്രവരി 26 തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗം തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യും.
പരാജയപ്പെട്ട സൈന്യത്തെ പോലെയാണ് ഇടതുസര്‍ക്കാര്‍ പെരുമാറുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തി. ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാരിന് ഭരണം ദുഷ്കരമാക്കുന്ന തരത്തില്‍ എല്ലാം നായനാര്‍ സര്‍ക്കാര്‍ തച്ചുതകര്‍ക്കുകയാണെന്ന് ആന്റണി ആരോപിച്ചു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രതിസന്ധിയിലായിരിക്കുന്ന സമസ്തമേഖലകളെയും കരകയറ്റുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications