ന്യൂനപക്ഷവോട്ട് ലാക്കാക്കി ബിജെപി
കൊച്ചി: ന്യൂനപക്ഷസമുദായങ്ങളുടെ വോട്ട് കൂടി നേടും വിധം തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ബിജെപി ഒരുങ്ങുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തിനും സ്വീകാര്യരാവുന്ന സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കാനാണ് ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം.
ഫിബ്രവരി 20 ചൊവാഴ്ച കൊച്ചിയിലാണ് കമ്മിറ്റി യോഗം ചേര്‍ന്നത്.140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനമെങ്കിലും തന്ത്രങ്ങള്‍ക്കനുസരിച്ച് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയാവാമെന്ന് ധാരണയായിട്ടുണ്ട്. പൊതുസമ്മതരായ സ്വതന്ത്രസ്ഥാനാര്‍ഥികളെ പിന്തുണക്കാവുന്നതാണെന്ന നിര്‍ദേശം കമ്മിറ്റി അംഗീകരിച്ച മട്ടാണ്.
ഇരുമുന്നണികളോടും സമദൂരം പാലിക്കാനാണ് തീരുമാനം. ഒരു മുന്നണിയോടും രഹസ്യമായുള്ള ബന്ധവും ഉണ്ടാകില്ല. അതേ സമയം ബിജെപിയുമായി പരസ്യമായ ധാരണയിലെത്താന്‍ തയ്യാറാകുന്ന കക്ഷികളുമായി കൂട്ടുകൂടുന്ന കാര്യം പരിഗണിക്കും.
സ്ഥാനാര്‍ഥികളുടെ ലിസ്റിനെ കുറിച്ചും യോഗത്തില്‍ ധാരണയായിട്ടുണ്ട്.












Click it and Unblock the Notifications