വര്‍ക്കി വിതയത്തില്‍ ഇന്ന് സ്ഥാനമേല്‍ക്കും
വത്തിക്കാന്‍സിറ്റി: സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിനെ ഫിബ്രവരി 21 ബുധനാഴ്ച ജോണ്‍ പോള്‍ മാര്‍പ്പാപ്പ കര്‍ദിനാളായി അവരോധിക്കും. മാര്‍ വിതയത്തിലുള്‍പ്പെടെ 44 പേരാണ് ഇന്ന് കര്‍ദിനാള്‍മാരായി സ്ഥാനമേല്‍ക്കുക.
കര്‍ദിനാള്‍മാരുടെ സമ്മേളനത്തില്‍ വെച്ചാണ് മാര്‍ വിതയത്തിലിനെ സ്ഥാന ചിഹ്നമായ ചുവന്ന തൊപ്പി ധരിപ്പിക്കുക. അപ്പസ്തോല പ്രമുഖനും ആദ്യ പാപ്പയുമായ വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു മേല്‍ പണിതീര്‍ത്ത സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ബുധനാഴ്ച രാവിലെ 11ന് (ഇന്ത്യന്‍ സമയം വൈകുന്നേരം നാലു മണി) ആണ് ചടങ്ങ്.
ജനവരി 21ാം തീയതിയാണ് മാര്‍ വര്‍ക്കി വിതയത്തിലിന് കര്‍ദിനാള്‍ പദവി ലഭിച്ചത്. കേരളത്തില്‍ നിന്ന് കര്‍ദിനാള്‍ പദവി ലഭിക്കുന്നു മൂന്നാമത്തെയാളാണ് മാര്‍ വര്‍ക്കി വിതയത്തില്‍.












Click it and Unblock the Notifications