അബുദാബി വിമാനം റദ്ദാക്കി
കൊണ്ടോട്ടി: പൈലറ്റില്ലാത്തതിനാല്‍ കരിപ്പൂരില്‍ നിന്നുള്ള അബുദാബി വിമാനം റദ്ദാക്കി.
ഫിബ്രവരി 20 ചൊവാഴ്ച വൈകുന്നേരം 5.15ന് പുറപ്പെടേണ്ടിയിരുന്ന എഐ 923 വിമാനമാണ് റദ്ദാക്കിയത്. ചില യാത്രക്കാരെ ഷാര്‍ജ വിമാനത്തില്‍ അയച്ചിട്ടുണ്ട്. മറ്റുള്ളവരെ ബുധനാഴ്ചയുള്ള വിമാനത്തില്‍ അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കിയിരുന്നു.
പൈലറ്റ് ഇല്ലാത്തതിനാലാണ് വിമാനം മുടങ്ങിയതെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications