പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം
കൊച്ചി: പ്രഭാത സവാരിക്കിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കമന്റടിയും മര്‍ദ്ദനവും.
ഡിവൈഎസ്പി റാങ്കിലുള്ള കൊച്ചി എണ്ണശുദ്ധീകരണ ശാലയിലെ സെക്യൂരിറ്റി ഓഫീസര്‍ ടി.വി.ശശികുമാറിനെയും ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസി. കമ്മീഷണര്‍ സദാശിവനെയുമാണ് നടുറോഡില്‍ വച്ച് ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചത്.
ഫിബ്രവരി 20 ചൊവാഴ്ച രാവിലെ നടക്കാനിറങ്ങിയ ഇവര്‍ക്ക് നേരെ റോഡരുകില്‍ തിണ്ണയിലിരുന്ന യുവാക്കള്‍ കമന്റടിച്ചു. ഇതിനെ ശശികുമാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാക്കള്‍ മര്‍ദനം തുടങ്ങി. പിന്നാലെയെത്തിയ സദാശിവനും മര്‍ദനമേറ്റു. പച്ച നിറത്തിലുള്ള മാറ്റിസ് കാറിലെത്തിയ അഞ്ച് യുവാക്കളും മദ്യപിച്ച് ലക്ക് കെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊച്ചി ഫോര്‍ഷോര്‍ റോഡില്‍ വച്ച് മര്‍ദനം തുടങ്ങിയ സംഘം അല്‍പനേരം കഴിഞ്ഞ് ഡിഐജി ഓഫീസിന് മുന്നില്‍ ബൈക്കുകളില്‍ എത്തി സദാശിവനെയും ശശിയെയും വീണ്ടും മര്‍ദിച്ചു. സദാശിവന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications