Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസുകാരെ മര്‍ദിച്ചത് പൊലീസുകാര്‍?

കൊച്ചി: പ്രഭാത സവാരിക്കിടെ ഡിവൈഎസ്പി റാങ്കിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ നഗരമധ്യത്തില്‍ മര്‍ദിച്ചതിന് പിന്നില്‍ ചില പൊലീസുദ്യോഗസ്ഥര്‍ തന്നെയാണെന്ന് സൂചന.

മര്‍ദനം ആസൂത്രണം ചെയ്തവര്‍ എന്ന് സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. മര്‍ദനമേറ്റ ഉദ്യോഗസ്ഥരോട് വൈരാഗ്യമുള്ള പൊലീസുകാരുടെ ഒത്താശയോടെയാണത്രെ ആക്രമണം നടന്നത്.

മര്‍ദനം യാദൃശ്ചികമായി നടന്നതല്ലെന്നും നേരത്തെ പദ്ധതിയിട്ടതനുസരിച്ചാണ് യുവാക്കള്‍ ഉദ്യോഗസ്ഥരെ കമന്റടിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തതെന്ന് പറയപ്പെടുന്നു. പൊലീസുകാരുടെ ഇന്‍ക്രിമെന്റ് തടഞ്ഞതിലും ചില പൊലീസുകാര്‍ക്കെതിരെയുള്ള കേസുകളില്‍ കര്‍ശന നിലപാട് സ്വീകരിച്ചതിലും ഇവര്‍ക്കെതിരെ ഡിപ്പാര്‍ട്ട്മെന്റില്‍ ശത്രുക്കള്‍ ഉണ്ടായിട്ടുണ്ടെന്ന് സംശയമുണ്ട്.

ഇതിന് പുറമെ വ്യക്തിവൈരാഗ്യവും ആക്രമണത്തിന് കാരണമായതായി സംശയമുണ്ട്. സിഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുത്തി ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നഗരത്തില്‍ പ്രചരിച്ചിട്ടുണ്ട്. എന്തായാലും ഡിഐജി ഓഫീസിനും മറ്റ് പൊലീസ് ഓഫീസുകള്‍ക്കും സമീപത്തായി രണ്ട് ഉന്നത പൊലീസുദ്യോഗസ്ഥരെ മര്‍ദിച്ചത് പൊലീസിന് വലിയ മാനക്കേടായിരിക്കുകയാണ്.

എറണാകുളം ട്രാഫിക് പൊലീസിലെ മുന്‍ അസിസ്റന്റ് കമ്മീഷണറും ഇപ്പോള്‍ കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ സെക്യൂരിറ്റി ചീഫുമായ ടി.വി.ശശികുമാര്‍, ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റന്റ് കമ്മീഷണര്‍ കെ.സദാശിവന്‍ എന്നിവര്‍ക്കാണ് ഫിബ്രവരി 20 ചൊവാഴ്ച പുലര്‍ച്ചെ ഭാരത് ടൂറിസ്റ് ഹോമിന് സമീപം മര്‍ദനമേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+