കൊല്ലത്ത് വീണ്ടും നേരിയ ഭൂചലനം
കൊല്ലം: കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫിബ്രവരി 21 ബുധനാഴ്ച നേരിയ ഭൂചലനമുണ്ടായി. പുലര്‍ച്ചെ നാലരയ്ക്കു ശേഷമായിരുന്നു ഭൂചലനം. കൊല്ലം, കരുനാഗപ്പള്ളി, ഉളിയന്‍കോവില്‍, പുത്തലത്താഴം, കൊട്ടാരക്കര, ചടയമംഗലം എന്നിവിടങ്ങളിലാണ് ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്താന്‍ തക്ക ശക്തമായിരുന്നില്ല ഭൂചനങ്ങള്‍.
എന്നാല്‍ ഭൂചലനത്തെ തുടര്‍ന്ന് എഴുപതോളം കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടായി. മുക്കടയില്‍ പുതുതായി പണിത ഒരു മസ്ജിദിനും വിള്ളലുണ്ടായിട്ടുണ്ട്. കരുനാഗപ്പള്ളിയ്ക്കടുത്ത് കാട്ടിന്‍കടവില്‍ 35 വീടുകള്‍ക്ക് വിള്ളലുണ്ടായി.
കൊല്ലം ജില്ലയില്‍ ദിവസങ്ങളായി ഭൂചനങ്ങള്‍ അനുഭവപ്പെട്ടു വരികയാണ്. കിണറുകളില്‍ തുടര്‍ച്ചയായി തിരയിളക്കം അനുഭവപ്പെടുന്നുണ്ട്.












Click it and Unblock the Notifications