Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ജില്ലയില്‍ ഭൂചലനം

കൊച്ചി:എറണാകുളം ജില്ലയിലെ കോതമംഗലം, അങ്കമാലി, പെരുമ്പാവൂര്‍, കാലടി മേഖലകളില്‍ നേരിയ ഭൂചലനം. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഫിബ്രവരി 21 ബുധനാഴ്ച രാവിലെ 11.35നാണ് ഭൂചലനം അനുഭവപ്പെട്ടത്.

വളരെ ചെറിയ തോതില്‍ മാത്രം അനുഭവപ്പെട്ട ഭൂചലനത്തോടൊപ്പം വലിയൊരു മുഴക്കവും കേട്ടതായി സ്ഥലവാസികള്‍ പറഞ്ഞു. ഓട് മേല്‍ക്കൂരയായുള്ളവീടുകളില്‍ ഇരുന്നവര്‍ക്കാണ് ഭൂചലനം കൂടുതലായി അനുഭവപ്പെട്ടത്. ഡിസംബര്‍ ആദ്യത്തില്‍ ഭൂചലനമുണ്ടായശേഷം ഈ പ്രദേശങ്ങളില്‍ ഇതാദ്യമായാണ് ഭൂചലനം അനുഭവപ്പെടുന്നത്. രണ്ടാഴ്ച മുമ്പ് രണ്ടു ദിവസം മുഴക്കം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

അങ്കമാലി മേഖലയില്‍ രാവിലെ 11.40നാണ് ഭൂചലനം അനുഭവപ്പെട്ടത്. കാലടി, കൊറ്റമറ്റം, മഞ്ഞപ്ര, ഇല്ലിത്തോട്, മലയാറ്റൂര്‍, മുളങ്കുഴി എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കാലടി ഭാഗത്ത് മുഴക്കത്തോട് കൂടിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും 11.50നായിരുന്നു ഭൂചലനം. ഇരമ്പലിന്റെയും ഇടിമുഴക്കത്തിന്റെയും ശബ്ദത്തോടൊപ്പമാണ് ഭൂമി വിറകൊള്ളുന്നതായി അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+