കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം-തൃശ്ശൂര്‍ വൈദ്യുത തീവണ്ടി വേണം

  • By Staff
Google Oneindia Malayalam News

ദില്ലി: എറണാകുളം തൃശ്ശൂര്‍ പാതയില്‍ വൈദ്യുത തീവണ്ടി ഏര്‍പ്പെടുത്തണമെന്ന് എ.സി.ജോസ് എംപി കേന്ദ്ര റെയില്‍വെ മന്ത്രി മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ടു.

നല്ല ഗതാഗത തിരക്കുള്ള എറണാകുളം-തൃശ്ശൂര്‍ റോഡ് വീതി കുറഞ്ഞതിനാല്‍ അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്നു. മെട്രോ മാതൃകയില്‍ വൈദ്യുത തീവണ്ടി ഏര്‍പ്പെടുത്തിയാല്‍ ഇതിന് പരിഹാരമാകുമെന്ന് ഫിബ്രവരി 21 ബുധനാഴ്ച മമതാ ബാനര്‍ജിക്ക് നല്‍കിയ നിവേദനത്തില്‍ ജോസ് പറഞ്ഞു.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തേയും വ്യവസായ നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ തീവണ്ടിക്ക് യാത്രക്കാരില്‍ നിന്ന് നല്ല പ്രതികരണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഉപയോഗശൂന്യമായിരിക്കുന്ന എറണാകുളം ഗുഡ്സ് റെയില്‍വെ സ്റേഷന്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനായി ഉപയോഗിക്കാം. എറണാകുളം ഗുഡ്സ് റെയില്‍വെ സ്റേഷനില്‍ നിന്നും വല്ലാര്‍പാടം ടെര്‍മിനലിലേക്ക് തീവണി ഗതാഗതം തുടങ്ങുന്നത് സംബന്ധിച്ച് സര്‍വെ നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X